മഞ്ചവിളാകം ഗവ. യുപി സ്കൂളില്‍ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോ. നവനീത് കുമാർ നിർവ്വഹിച്ചു

New Update
break fast project

മഞ്ചവിളാകം: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിന്റെ, സ്കൂൾ കുട്ടികൾക്കായുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മഞ്ചവിളാകം ഗവൺമെൻറ് യുപി സ്കൂളിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. എൻ. എസ് നവനീത് കുമാർ നിർവ്വഹിച്ചു. 

Advertisment

breakfast project-2

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പത്മകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ എന്നിവരോടൊപ്പം നിരവധി രക്ഷാകർത്താക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisment