സൊലസ് ആസ്ഥാനമന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ രാജൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
lolas inauguration

തിരുവനന്തപുരം: 18 വയസിനു താഴെയുള്ള ദീർഘകാല രോഗമുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനും ചികിത്സ - ഭക്ഷണ - താമസ സൗകര്യം ഒരുക്കാനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സൊലസിൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരവും ഷോർട്ട് സ്റ്റേ ഹോമും കുമാരപുരത്ത് മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു.

Advertisment

തിരുവനന്തപുരം ആർ.സി.സി, ശ്രീചിത്തിര തിരുനാൾ, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യമായി താമസവും ഭക്ഷണവും മരുന്നും യാത്രാ സൗകര്യവും ഒരുക്കുന്നതിനാണ് ഷോർട്ട് സ്റ്റേ ഹോം ലക്ഷ്യമിടുന്നത്. ഒരേ സമയം 25 കുടുംബങ്ങൾക്ക് ഇവിടെ താമസ സൗകര്യം ഉണ്ടാകും.

സൊലസ് ഫൗണ്ടർ ഷീബ അമീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യാതിഥിയായി. മുതിർന്ന മാധ്യമ പ്രവർത്തക ആർ. പാർവതി ദേവി, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, സൊലസ് വൈസ് പ്രസിഡൻ്റ് ഇ.എം.ദിവാകരൻ, ജില്ലാ കൺവീനർ രാജഗോപാലൻ കെ.പി, മിനി ആർ. നായർ, ഷീല രാഹുലൻ എന്നിവർ സംസാരിച്ചു.

Advertisment