ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന 'ചിന്‍ എക്‌സലന്‍സ് ' ശനിയാഴ്ച തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കും

New Update
chin excellence

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം മേഖലയിലെ ആറ് ചിന്‍മയ വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചിന്‍ എക്‌സലന്‍സ് ജൂൺ 28 ശനിയാഴ്ച  നടക്കും.

Advertisment

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് കെല്‍ട്രോണ്‍ എംഡി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 

ചിന്‍മയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചീഫ് സേവക് ആര്‍ സുരേഷ് മോഹന്‍ അധ്യക്ഷനാവും.സുധീര്‍ ചൈതന്യ,പി ശേഖരന്‍കുട്ടി,ഡോ.അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 5 മണിക്ക് ചിന്‍മയ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചിന്‍മയ മിഷന്‍  കലാകാരന്‍മാരും അവതരിപ്പിക്കുന്ന ചിന്മയ വൈഭവം യുവ തേജസ് എന്ന സാസ്‌കാരിക പരിപാടി അരങ്ങേറും.

മേതില്‍ ദേവിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കുന്നുംപുറം ചിന്‍മയ വിദ്യാലയം പ്രിന്‍സിപ്പല്‍  ബീന എന്‍ആര്‍, അധ്യാപിക പ്രേമിനി.എസ് എന്നിവര്‍ പങ്കെടുത്തു.

Advertisment