കനത്ത മഴയില്‍ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന്‍ റോഡിലും പരിസരത്തും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍. റെയിവേയുടെ നിഷേധാത്മക നിലപാടിനെതിരെ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി നാട്ടുകാർ

New Update
neyyattinkara railway station road

നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷൻ പരിസരം റോഡ് യാത്രക്കാരെ ദുരിതത്തലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളക്കെട്ടിലും റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡാണ് ചെളിവെള്ളം കെട്ടി നാശമായത്. 

Advertisment

റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാറിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മുതൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വരെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനവും ചെയ്തു.

എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ്റെ വികസന പ്രവർത്തനങ്ങളുടെ പണി നിർത്തിവെച്ചിരിക്കുകയാണ്.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ മണ്ണ് കൊണ്ട് ഇട്ടതിനാൽ കനത്ത മഴയിൽ റോഡ് മുഴുവനും ചെളി രൂപത്തിലായി.

പ്രദേശത്തെ നാട്ടുകാർ ടൗണിൽ മറ്റും പോകുവാൻ ഉപയോഗിക്കുന്ന റോഡും കൂടിയാണിത്. കൂടാതെ പല ബൈക്ക് യാത്രക്കാരും ഈ ചെളി നിറഞ്ഞ് കിടക്കുന്ന റോഡിൽ വീഴ്ന്നു എണ്ണീറ്റു പോകുന്ന അവസ്ഥയാണ്.

ഈ മോശം അവസ്ഥയെ കുറിച്ച് റെയിൽവേ അധികാരികളോട്  ബന്ധപ്പെട്ടപ്പോൾ വളരെയധികം നികൃഷ്ടമായി റെയിൽവേ അധികൃതർ പെരുമാറിയെന്നാണ് അറിയുന്നത്. 

ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അധികാരികൾ ഈ റോഡിൻ്റെ ദയനീകമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കേണ്ടതാണെന്ന് പ്രദേശവാസികളും ട്രെയിൻ യാത്രക്കാരും അഭ്യർത്ഥിക്കുകയാണ്.

Advertisment