തിരുവനന്തപുരം: പാറശ്ശാല മണ്ഡലത്തിലെ കുന്നത്തുകാൽ പഞ്ചായത്തിൽ കോരണംകോട് വള്ളിച്ചിറയിൽ കൂലി പണമായി വേണം എന്നാവശ്യപ്പെട്ട് പാടത്തു പണിയെടുക്കുന്ന കർഷക തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ വള്ളിച്ചിറ സമരത്തിന്റെ 75-ാമത് വാർഷികം കെ.എസ്.കെ.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു.
ജൂൺ 10 ന് പതാകദിനത്തോടെ ആരംഭിച്ച വാർഷികാചരണത്തിൽ സെമിനാറുകൾ, കർഷകസമര ചരിത്ര പ്രദർശനങ്ങൾ, ജാഥകൾ, കോർണർ യോഗങ്ങൾ, കവി സമ്മേളനം എന്നിവ വിവിധ ദിനങ്ങളിലായി നടന്നു.
സികെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡികെ ശശി സ്വാഗതം ആശംസിച്ചു.
കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സെക്രട്ടറി എൻ ചന്ദ്രൻ, എൻ രതീന്ദ്രൻ, പി ശശാങ്കൻ, ബി.പി മുരളി, വി മോഹനൻ, കെ.എസ്.കെ.ടി.യു പാറശ്ശാല ഏര്യ സെക്രട്ടറി എ. താണുപിള്ള, കെ. അംബിക തുടങ്ങിയവർ സംസാരിച്ചു. കൊറ്റാമം രാജൻ, കെ.എസ്.കെ.ടി.യു വെള്ളറട ഏര്യ സെക്രട്ടറി ചന്ദ്രബാബു നന്ദി പ്രകാശിപ്പിച്ചു.
പ്രശസ്ത കവിയും കോളേജധ്യാപകമായ ഡോ. ബിജു ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഉദ്ഘാടന ചടങ്ങിന് മുന്പായി നടന്ന കവി സമ്മേളനത്തിൽ നിരവധിപേർ കാവ്യാലാപനം നടത്തി.