പാറശാല മണ്ഡലം സൂര്യകാന്തി മികവുത്സവം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

New Update
suryakanthi mikavulsavam

പാറശാല: പാറശാല മണ്ഡലം സൂര്യകാന്തി മികവുത്സവം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളം ഏറ്റവും വലിയ വികസന മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. 

Advertisment

suryakanthi mikavulsavam-2

പാറശാല മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതി "സൂര്യകാന്തി' മികവുത്സവം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെ ഏറ്റവും വലിയ കപ്പലിറങ്ങുവാൻ പറ്റുന്ന തുറമുഖം വിഴി ഞ്ഞത്ത് യാഥാർഥ്യമായതിലൂടെ ആധുനിക ശാസ്ത്ര സാങ്കേതിക വ്യവസായങ്ങളുൾപ്പെടെ അനുബന്ധമായ നിരവധി വികസനങ്ങൾ നമ്മുടെ നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു. 

സികെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു.

കുന്നത്തുകാൽ മണിവിള ഗോൾഡൻ പാലസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ സലൂജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എസ്.ബിനു, രാധിക, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ.എസ് നവനീത്കുമാർ, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചുസ്മിത, കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി,

suryakanthi mikavulsavam-3

പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ, സൂര്യകാന്തി മണ്ഡലം കോഓർഡിനേറ്റർ ഡോ.ബിജു ബാലകൃഷ്ണൻ, സംഘാടകസമിതി കൺവീനർ എം.എസ് പ്രശാന്ത്, സൈലം അക്കാദമിക് കോ ഓർഡിനേറ്റർ വി.ആർ വിശാഖ്, റവ.ഫാ. ക്രിസ്തു ദാസ് തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

Advertisment