പുരോഗമന കലാ സാഹിത്യ സംഘം പാറശ്ശാല മേഖല കൺവെൻഷൻ പി.എസ് പൂഴനാട് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pukasa parasala-4

പാറശാല: പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പാറശ്ശാല മേഖല പ്രവർത്തക കൺവെൻഷൻ പുകസ സംസ്ഥാന കമ്മറ്റി അംഗം പി.എസ്.പൂഴനാട് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല ട്രഷറർ എൻ.ആർ.വത്സമ്മ അധ്യക്ഷത വഹിച്ചു. 

Advertisment

pukasa parasala-2

സി.പി.ഐ.എം പാറശ്ശാല ഏര്യാ സെക്രട്ടറി എസ്. അജയകുമാർ മുഖ്യാതിഥിയായ യോഗത്തിൽ പുകസ മേഖല സെക്രട്ടറി വി.എം ശിവരാമൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ്. രാഹുൽ മുഖ്യ പ്രഭാഷണവും നടത്തി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തംഗം വിനിതകുമാരി ആശംസകൾ അർപ്പിച്ചു.

pukasa parasala

പ്രദീപ് കുമാരപിള്ള, ജെ.എൻ. ബാബു ധനുവച്ചപുരം, സുരേഷ് വിട്ടിയറ എന്നീ കലാ സാഹിത്യ പ്രവർത്തകരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.

PUKASA PARASALA-3

വി.എം.ശിവരാമൻ പ്രസിഡൻ്റായും രാജഗോപാൽ സെക്രട്ടറിയായും പുതിയ ഭരണസമിതിയെയും യോഗം തിരഞ്ഞെടുത്തു.

സാഹിത്യ സംഘം മാസികയുടെ പുതിയ വായനക്കാരെ ചേർക്കുന്നതിനുള്ള വാർഷിക വരിസംഖ്യ എസ്. അജയകുമാറിൽ നിന്നും സെക്രട്ടറി രാജഗോപാൽ  സ്വീകരിച്ചു.

Advertisment