വട്ടപ്പാറ എസ്‌യുടി മെഡിക്കൽ കോളേജ് ഗ്രാജ്വേഷൻ ദിനാഘോഷം ഞായറാഴ്ച നടക്കും

New Update
press meet tvm-5

തിരുവനന്തപുരം: വട്ടപ്പാറ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് പതിനാലാമത് ഗ്രാജുവേഷൻ ദിനാഘോഷം ഞായറാഴ്ച നടക്കും. കോളേജ് ചെയർമാൻ ഡോ.എ.സി. ഷണ്മുഖം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി എൽ. മുരുഗൻ മുഖ്യാതിഥിയായി പങ്കെടുക്കും. 

Advertisment

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ കോബ്രഗഡെ ഐ.എ.എസ്, എസ്.യു.ടി അക്കാഡമി പ്രസിഡൻറും കോളേജ് മുഖ്യ രക്ഷാധികാരി യുമായ എ.സി.എസ് അരുൺ കുമാർ, മൂകാംബിഗൈ ചാരിറ്റബിൾ & എഡ്യൂകേഷൻ ട്രസ്റ്റ് ചെയർപേഴ്സനും കോളേജ് സഹ രക്ഷാധികാരിയുമായ എസ്. ലളിതാലക്ഷ്മി എന്നിവർ ഗ്രാജ്വേഷൻ നേടിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരും.

കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻററിൽ നടക്കുന്ന ആഘോഷ ചടങ്ങുകൾക്ക് കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്. വിജയാനന്ദ്, പ്രിൻസിപ്പാൾ ഡോ. എസ്.ശിവസുതൻ, അഡ്വൈസർ ഡോ. എസ്. നവീൻ, ഡയറക്ടർ ഡോ. എസ്.ജയബാലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്.എം.രാജാ പ്രദീപ്, ഡീൻ ഡോ.ടി.ജയലക്ഷ്മി, വൈസ് ഡീൻ ഡോ. എം.കെ.ഭാസ്കർ, ചീഫ് അഡ്മിൻ ഓഫീസർ എൽ ഫെജ് താജൻ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisment