ഐജെടി പ്രവേശനോദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിര്‍വഹിച്ചു

New Update
ijt tvm

തിരുവനന്തപുരം: പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. 

Advertisment

പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍ അധ്യക്ഷനായി. സെക്രട്ടറി എം. രാധാകൃഷ്ണന്‍, ഡോ.പി.കെ. രാജശേഖരന്‍, ഐജെടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, പ്രസ് ക്ലബ് ട്രഷറര്‍ വി.വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Advertisment