തിരുവനന്തപുരം: മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച വിജയോത്സവത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് പുരസ്കാരം നൽകി ആദരിച്ചു. പാഠ്യ വിഷയങ്ങൾക്കൊപ്പം സാമൂഹിക സാംസ്കാരിക മേഖലകളിലും കുട്ടികൾ താൽപര്യം കാണിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ് കുമാർ നിർദ്ദേശിച്ചു. മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച വിജയോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. ഡി. സുരേഷ് കുമാർ.
മഹാത്മാ സാംസ്കാരിക വേദി പ്രസിഡൻ്റ് ചമ്പയിൽ സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാധ്യമ പ്രവർത്തകനായ ഡി. പ്രമേഷ് കുമാർ, വി.ടി.എം. എൻ. എസ്. കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. ബെറ്റിമോൾ മാത്യു, മനശാസ്ത്രജ്ഞനായ ആൻ്റോ മൈക്കിൾ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായജെ. ജോസ് ഫ്രാങ്ക്ളിൻ, അജിത ആർ, അഡ്വ. കെ. വിനോദ് സെൻ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ. അനിത, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, എസ്. ഉഷകുമാരി, അഡ്വ. ആർ. എസ്. സുരേഷ് കുമാർ, കൊല്ലയിൽ രാജൻ, കെ.ജെ. റോയ്, വി.സി. ഷൈജി ഷൈൻ,
ഷെറിൻ ഐ.എൽ, അജയാക്ഷൻ പി.എസ്. എന്നിവർ സംസാരിച്ചു.