തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു.
ജൂലൈ 20 ന് സ്റ്റാച്ചു തായ്നാട് ഹാളിൽ ചലച്ചിത്ര പിണണി ഗായകൻ ജി. വേണുഗോപാൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/17/prem-nazeer-award-2025-07-17-14-48-05.jpg)
ബി. വേണു ഗോപാലൻ നായർ - സംഗീത പ്രതിഭ, രാധിക നായർ - സംഗീതശ്രേഷ്ഠ, ജി.സുന്‌ദരേശൻ - കലാപ്രതിഭ, എം.കെ.സൈനുൽ ആബ്ദീൻ - പ്രവാസി മിത്ര, നാസർ കിഴക്കതിൽ - കർമ്മ ശ്രേയസ്, എം.എച്ച്. സുലൈമാൻ - സാംസ്ക്കാരിക നവോത്‌ഥാനം, ഐശ്വര്യ ആർ.നായർ - യുവകലാപ്രതിഭ എന്നീ പുരസ്ക്കാരങ്ങളും സമർപ്പിക്കും.
ചലച്ചിത്ര താരം മായാ വിശ്വനാഥ്, സസ്നേഹം ജി. വേണുഗോപാൽ ട്രസ്റ്റ് അഡ്മിൻ ഗിരീഷ് ഗോപിനാഥ് എന്നിവർ പങ്കെടുക്കും. പ്രേംസിംഗേഴ്സിൻ്റെ ഗാനസന്ധ്യയും ഉണ്ടാകും.