New Update
/sathyam/media/media_files/2025/07/18/oommen-chandy-remembrance-2025-07-18-14-28-06.jpg)
തിരുവനന്തപുരം: കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുസ്മരണവും ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Advertisment
ഡിസിസി സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിൻ്റെ വികസനത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത ജനകീയനായ മുഖ്യമന്ത്രിയായിരുന്നു മനുഷ്യത്വത്തിൻ്റെ പര്യായമായ ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി, സജികുമാർ എസ്, എം. വിനോദ് കുമാർ, ആർ.കെ. ശ്രീകാന്ത്, അജയാക്ഷൻ പി.എസ്, അജിത് കുമാർ, ആറാലുംമൂട് ശബരിനാഥ്, എസ്. ഷിബു, സുജകുമാരി, തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us