തിരുവനന്തപുരം: കരമനയിൽ ടിവിഎസ് ഷോറൂം മാനേജർ മാധ്യമ പ്രവർത്തകയെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ അനിൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.
നീറമൺകര ടിവിഎസ് കതിർ ഷോറൂമിൽ നിന്ന് വാങ്ങിയ ഇരുചക്ര വാഹനം ഒരാഴ്ചയ്ക്കകം കേടായ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വനിതാ റിപ്പോർട്ടറെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ക്യാമറാ മാനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.
സ്ഥലത്ത് എത്തിയ കരമന പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.