/sathyam/media/media_files/2025/08/05/raju-kunnakkad-benny-anikkad-2025-08-05-20-36-23.jpg)
തിരുവനന്തപുരം: മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്.
നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാർഡും ഈ നാടകത്തിന് ലഭിച്ചു. മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിയ്ക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാർ എന്നിവരാണ്. സംഗീതം പോൾസൺ പാലാ.
ഓഗസ്റ്റ് 8 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് അവാർഡ് ദാന ചടങ്ങ്. 25,000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
പ്രവാസി രത്ന അവാർഡ്, രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, തോപ്പിൽ ഭാസി പുരസ്‌കാരം, വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ്, തിരുവനന്തപുരം സംസ്കാര സാഹിത്യവേദിയുടെ സാഹിത്യ രത്ന പുരസ്‌കാരം എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് അവാർഡുകൾ. വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us