നെയ്യാറ്റിന്‍കര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി. മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വക്കേറ്റ് എ മോഹൻ ദാസ് ദിനാചരണം ഉദ്ഘാടനം ചെയ്തു.
ലോകത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേഗത പകർന്ന പ്രക്ഷോഭമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം എന്ന് അഡ്വക്കേറ്റ് എ മോഹൻ ദാസ് അഭിപ്രായപ്പെട്ടു.
ഡി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ. വിനോദ് സെൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, ഡി. ശ്രീകുമാർ, അജയാക്ഷൻ പി.എസ്, പൂഴിക്കുന്ന് സതീഷ്, അഡ്വക്കേറ്റ് ആർ.എസ്. സുരേഷ് കുമാർ, ഐ.എൽ. ഷെറിൻ, അജിത് ലാൽ, പുളിങ്കുടി സജി, സൈലസ്, തോമസ് എന്നിവർ സംസാരിച്ചു.