വയലാറിന് മരണാന്തര ബഹുമതിയായി ഭാരതരത്നം നൽകണം: മുൻമന്ത്രി സി. ദിവാകരൻ

New Update
vayalar ramavarma samskarika vedi

തിരുവനന്തപുരം: കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയ്ക്ക് പ്രധാന കാരണം വയലാറിൻ്റെ ഗാനങ്ങളായിരുന്നു. ഈ ഗാനങ്ങളിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽ നിന്നാണ് മലയാള മനസുകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആഴത്തിൽ വേരോടിയത്. ബലികുടീരങ്ങളെ എന്ന ഗാനം രൂപം കൊണ്ടതിൻ്റെ സാഹചര്യം വിവരിച്ച് സംസാരിക്കുകയായിരുന്നു സി. ദിവാകരൻ. 

Advertisment

അനശ്വര കവി വയലാർ രാമവർമ്മ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് വയലാറിന് മരണാന്തര ബഹുമതിയായി ഭാരതരത്നം നൽകുവാനുള്ള ശ്രമം സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു " എന്ന ‘വയലാർ ഗാനത്തിൻ്റെ 53-ാം വാർഷികാഘോഷ ദിന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടൻ ഹരികേശൻ തമ്പിയെ സി.ദിവാകരൻ മൊമെന്റോ നൽകി ആദരിച്ചു. 

ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായ ചടങ്ങിൽ കവി സുമേഷ് കൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ മേയർ അഡ്വ. കെ ചന്ദ്രിക, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, സതി തമ്പി, ഗോപൻ ശാസ്തമംഗലം, കൺവീനർ ജി.വിജയകുമാർ, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisment