പിണറായി വിജയൻ സർക്കാർ കെഎസ്ആർടിസി ജീവനക്കാരെ നോക്കി കൊഞ്ഞനം കുത്തുന്നു - കെഎസ്‌ടി എംപ്ലോയീസ് സംഘ്

New Update
kst employees sangh

നെടുമങ്ങാട്: ഡിഎ കുടിശ്ശിക പൂർണ്ണമായും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 20ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) നടത്തുന്ന ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി നെടുമങ്ങാട് യൂണിറ്റിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. പ്രതിക്ഷേധ ധർണ്ണ കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി എസ്.ആര്‍ അനീഷ് ഉദ്ഘാടനം ചെയ്തു. 

Advertisment

ഇന്ത്യയിലെ ഏറ്റവും അധികം വിലവർധന നേരിടുന്ന സംസ്ഥാനമാണ് കേരളം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ ജീവിതത്തിൽ പകച്ചുനിൽക്കുന്ന കെഎസ്ആർടിസി ജീവനക്കാരെ സർക്കാർ കൊഞ്ഞനം കുത്തി കാണിക്കുകയാണ്. പ്രതിമാസം ശരാശരി 12000/- രൂപ ഓരോ ജീവനക്കാരനിൽ നിന്നും സർക്കാർ  പിഴിഞ്ഞെടുക്കുകയാണ്. DA ഇല്ലാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ല.- അനീഷ് പറഞ്ഞു.

യൂണിറ്റ് പ്രസിഡൻ്റ് വിനോദ്കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ധാർണയിൽ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് VR ആദർശ് സ്വാഗതവും തിരു:നോർത്ത് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് സുരേഷ് കാവിൽ ആശംസയുമർപ്പിച്ച് സംസാരിച്ചു.

തിരുവനന്തപുരം വെസ്റ്റ് ജില്ലാ ട്രഷറർ മഹേശ്വരൻ നായർ സമാരോപ് പ്രഭാഷണം നടത്തി. നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ,ട്രഷറർ സന്തോഷ് ലാൽ,പാലോട് യൂണിറ്റ് സെക്രട്ടറി SR അജിത് യൂണിറ്റിലെ എംപ്ലോയീസ് സംഘ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment