ഇ.എ ഫെര്‍ണാണ്ടസ് ജേണലിസം അവാര്‍ഡ് അഡ്വ. ഡോ. വിജയകുമാര്‍ ബി.എസിന്

New Update
adv. dr. vijayakumar

തിരുവനന്തപുരം: ഇ.എ ഫെര്‍ണാണ്ടസ് സ്മാരക ജേണലിസം അവാര്‍ഡിന് തിരുവനന്തപുരം പ്രസ് ക്ലബ് ഈവനിംഗ് ജേണലിസം കോഴ്‌സ് വിദ്യാര്‍ഥിയായ അഡ്വ. ഡോ. വിജയകുമാര്‍ ബി.എസ് അര്‍ഹനായി. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Advertisment

റണ്ണറപ്പ് ആയി പ്രസ് ക്ലബില്‍ നിന്ന് പി.ജി ഡിപ്ലോമ ഇന്‍ ജേണലിസം ഫസ്റ്റ് ക്ലാസില്‍ പാസായ അര്‍ജുന്‍ സായി പി. അശോക് തിരഞ്ഞെടുക്കപ്പെട്ടു. 5000 രൂപയും പ്രശസ്തിപത്രവും അര്‍ജുന് ലഭിക്കും.

മന:ശാസ്ത്രം മാസികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ഇ.എ.ഫെര്‍ണാണ്ടസിന്റെ കുടുംബം പ്രസ് ക്ലബുമായി ചേര്‍ന്ന് എര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. പൂവാറിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ മള്‍ട്ടി മീഡിയ റിപ്പോര്‍ട്ടിനാണ് ഇത്തവണ അവാര്‍ഡ് നല്‍കിയത്.

എഷ്യാനെറ്റ് ന്യൂസ് മുന്‍ ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, ന്യൂഡല്‍ഹി ഹിന്ദുസ്ഥാന്‍ ടൈംസ് വ്യൂസ് എഡിറ്റര്‍ അമൃത് ലാല്‍, ദൂര്‍ദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാജന്‍ ഗോപാലന്‍, ദൂര്‍ദര്‍ശന്‍ പ്രോഗ്രാമിംഗ് മുന്‍ മേധാവി ബൈജു ചന്ദ്രന്‍, ഐ.ജെ.ടി മുന്‍ ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു, ബി.ആര്‍ ആന്റ് എസ് കണ്‍സള്‍ട്ടന്റ്‌സ് ബ്രാന്‍ഡ് ഡയറക്ടര്‍ സ്വരൂപ് ബി.ആര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സെപ്തംബര്‍ ഒടുവില്‍ പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍  അവാര്‍ഡ് സമ്മാനിക്കും.

Advertisment