/sathyam/media/media_files/2025/08/14/kst-employees-sangh-tvm-2025-08-14-23-06-23.jpg)
തിരുവനന്തപുരം: നയാ പൈസ ഡിഎ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം. കുടിശ്ശിക ഡിഎ അനുവദിക്കുക എന്ന മുദ്രാവാക്യമുയർത്തി, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിൽ ഇടത്പക്ഷ സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ ആഗസ്റ്റ് 20ന് നടക്കുന്ന ജീവനക്കാരുടെയും കുടുംബങ്ങളുടെയും സെക്രട്ടേറിയേറ്റ് മാർച്ചിന് മുന്നോടിയായി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് സി എസ് ശരത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ എസ് പത്മകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുഹൃദ് കൃഷ്ണ പി കെ, എൻ എസ് രണജിത്, ഒ. കെ രാധിക, എസ് ആർ അനീഷ്, സംസ്ഥന വൈസ് പ്രസിഡൻ്റ് ജി എസ് ഗോപകല, സംസ്ഥാന ട്രഷറർ ആർ എൽ ബിജുകുമാർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തി.