/sathyam/media/media_files/2025/08/15/ce-chakkunni-2025-08-15-22-35-43.jpg)
തിരുവനന്തപുരം: ഭാരതത്തിന്റെ 79 -ാം സ്വാതന്ത്ര്യദിനം തിരുവനന്തപുരം തമ്പാനൂർ ദി ടെറസ് ഹോട്ടലിൽ വിപുലമായി ആചരിച്ചു. ഹോട്ടൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ സപ്ത റിസോർട് & സ്പാ മാനേജിംഗ് കമ്മിറ്റി അംഗവും, എം വി ആർ കാൻസർ സെന്റർ & റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഡയറക്ടറുമായ ഷെവലിയർ സി. ഇ. ചാക്കുണ്ണി ദേശീയ പതാക ഉയര്‍ത്തി.
രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തേയും സംസ്‌ക്കാരത്തേയും നാടിന്റെ പുരോഗതിയേയും കുറിച്ച് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, ലാഡ്ഡർ ഡയറക്ടർ അഡ്വ. സാജു പത്മനാഭൻ എന്നിവർ ഹ്രസ്വമായ വാക്കുകളിൽ സംസാരിച്ചു.
ഇന്ത്യക്കു ലഭിച്ച സ്വാതന്ത്ര്യദിനം കണ്ടറിഞ്ഞു ജീവിച്ചമുതിർന്ന വ്യക്തിയെ പതാക ഉയർത്താൻ ലഭിച്ചതിൽ അഡ്വ. സാജു പത്മനാഭൻ സന്തോഷം അറിയിച്ചു. ജനറൽ മാനേജർ ജോൺബെൻസരാജ്, എച്ച്. കെ. മാനേജർ ആർ. അരുൺ കുമാർ, ഫ്രിണ്ട് ഓഫീസ് മാനേജർ ജി. എസ് ഷിജിൻമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മധുര പലഹാര വിതരണം ഉണ്ടായി.