സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി വിപിൻ ബാബുവിനെ തെരഞ്ഞെടുത്തു

New Update
vipin babu secretary

തിരുവനന്തപുരം: സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയി വിപിൻ ബാബു (പത്തനംതിട്ട) വിനെ തെരഞ്ഞെടുത്തു.

Advertisment

സംസ്ഥാന സെക്രട്ടറി ആയിരുന്ന അനിൽ എ ജോൺസന്റെ ദേഹവിയോഗത്തെ തുടർന്ന് തിരുവനന്തപുരം സ്പോർട്സ് കൌൺസിലിൽ കൂടിയ സംസ്ഥാന ജനറൽ ബോഡിയിൽ ആണ് സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.  

സംസ്ഥാന പ്രസിഡന്റ്‌ സ്പർജൻ കുമാർ ഐ പി എസ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്പോർട്സ് കൗൺസിൽ ഒബ്സർവർ എ എം കെ നിസ്സാർ,  പ്രൊ. പി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.

Advertisment