മലയിൽക്കട കർഷക സേവിനി ഗ്രന്ഥശാല മികച്ച കർഷകരെ ആദരിച്ചു

New Update
farmers honoured

മലയില്‍ക്കട: കൊല്ലയിൽ പഞ്ചായത്തിൽ മലയിൽക്കടയിലെ കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്ന കർഷകരെ കർഷകദിനത്തിൽ കർഷക സേവിനി ഗ്രന്ഥശാല ആദരിച്ചു. 

Advertisment

നാലു പതിറ്റാണ്ടായി പച്ചക്കറി വാഴ മരച്ചീനി കൃഷി ചെയ്യുന്ന ജയരാജ് (രാജു ഇടഞ്ഞി), ജീവിതത്തിലെ മുഴുവൻ സമയവും കാർഷിക പ്രവർത്തനത്തിൽ വ്യാപൃതനായ ടൈറ്റസ് (മുണ്ടാമല), ക്ഷീര - റബ്ബർ കർഷകൻ വി. സുകുമാരൻ നായർ (മലയിൽക്കട), നെല്ല് വാഴ മരച്ചീനി കൃഷിയിൽ നൂറുമേനി കൊയ്ത എൻ. സുകുമാരൻ നായർ (ആനായിക്കോണം), സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മുഴുവൻ സമയവും കാർഷിക ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന സുനിൽ കുമാർ (മലയിൽക്കട), ക്ഷീരകർഷക വസന്ത (മലയിൽക്കട) എന്നിവരെ കർഷക സേവിനി ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ജനാർദ്ദനൻ നായർ പൊന്നാട ചാർത്തിയും കൈനീട്ടം നൽകിയും ആദരിച്ചു.

ഗ്രന്ഥശാല സെക്രട്ടറി സുർജിത് മലയിൽക്കട പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ലൈബ്രേറിയൻ ശ്രീധരൻ നായർ, അനിൽ ആർഎൽ, രജനി ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല മെമ്പർമാരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

Advertisment