കെഎസ്‌ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സെക്രട്ടേറിയേറ്റ് മാർച്ച് ബുധനാഴ്ച

New Update
kst employees sangh march

തിരുവനന്തപുരം: നയാപൈസ ഡിഎ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്ആർടിസി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സെക്രട്ടേറിയേറ്റ് മാർച്ച് ബുധനാഴ്ച രാവിലെ 10.00 മണിക്ക് കെഎസ്ആര്‍ടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആരംഭിക്കും. 

Advertisment

ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ മാർച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ഹരീഷ് കുമാർ, ജനറൽ സെക്രട്ടറി എസ്. അജയകുമാർ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ, ട്രഷറർ ആർ. എൽ. ബിജു കുമാർ എന്നിവർ സെക്രട്ടേറിയേറ്റ് മാർച്ചിന് നേതൃത്വം നൽകും.

Advertisment