New Update
/sathyam/media/media_files/2025/08/21/indiragandhi-bhavan-key-handed-over-2025-08-21-19-14-47.jpg)
പാറശ്ശാല: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മഞ്ചവിളാകം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊല്ലയിൽ പഞ്ചായത്തിലെ പെരുമ്പോട്ടുകോണം വാർഡിലെ കുമാരി അഞ്ജനയ്ക്കായി നിർമിച്ച ഇന്ദിരാഗാന്ധി ഭവന്റെ താക്കോൽ കൈമാറി. താക്കോൽദാനം മുൻ എംഎൽഎ എ.ടി.ജോർജ് നിർവഹിച്ചു. അഞ്ജനയുടെ മാതാവ് താക്കോൽ ഏറ്റുവാങ്ങി.
Advertisment
കോൺഗ്രസ്സ് മഞ്ചവിളാകം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഞ്ചവിളാകം ജയകുമാർ അധ്യക്ഷനായ ചടങ്ങിൽ
കോൺഗ്രസ് നേതാക്കളായ നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, നേമം ഷജീർ, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിട നിർമാണ കമ്മിറ്റി കൺവീനർ ഡി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കുരി ശടി എന്നിവർ പ്രസംഗിച്ചു.