New Update
/sathyam/media/media_files/2025/08/21/vayana-maholsavam-2025-08-21-23-48-52.jpg)
തിരുവനന്തപുരം: 30-ാമത് പി.എൻ പണിക്കർ ദേശീയ വായന മഹോത്സവത്തോടനുബന്ധിച്ച് രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന വായന സദസ്സിൻ്റെ ഭാഗമായി തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിൽ നടന്ന വായന സദസ്സ് ഇൻ്റലിജൻ്റ്സ് എഡിജിപി പി.വിജയൻ ഉദ്ഘാടനം ചെയ്തു.
Advertisment
പി.എൻ.പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എക്സ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ സാഹിത്യകാരൻ കെ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി.
ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ, കൻ്റോൺമെൻ്റ് വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗ്രീഷ്മ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രജീഷ് ശശി സ്വാഗതവും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പി.എസ് സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.