/sathyam/media/media_files/2025/08/27/mashipachayum-kallupencilum-2025-08-27-20-12-55.jpg)
തിരുവനന്തപുരം: പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം.വേണുകുമാർ സംവിധാനം ചെയ്ത മഷിപ്പച്ചയും കല്ലുപെൻസിലും എന്ന ചിത്രത്തിന് 48 മത് ഫിലിം ക്രിട്ടിക്‌സ് അവാർഡു് ലഭിച്ചു.
കഴിഞ്ഞ ദിവസം എർണാകുളത്തു വച്ചു നടന്ന അവാർഡ് നിശയിൽ ജഗദീഷിൽ നിന്നും സംവിധായകനും നിർമ്മാതാവ് ജീ കനകമ്മയും അവാർഡ് സ്വികരിച്ചു.
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം, കുട്ടികളുടെ ജീവിതപരിസരങ്ങളിൽ നിന്ന്കൊണ്ടു പറയാൻ ശ്രമിച്ചതാണ് ഈ സിനിമ. കുട്ടികൾക്കിടയിലെ ചെറിയ പിണക്കങ്ങൾ വിദ്വേഷമായും വെറുപ്പായും മാറാൻ അനുവദിക്കാതെയിരിക്കണമെന്ന സന്ദേശവുമുണ്ട് ഈ ചിത്രത്തിൽ .
സ്വന്തം നാട്ടിൽ നിന്നും വിട്ടുനിന്ന് മറ്റു രാജ്യങ്ങളിലേക്കും ദേശങ്ങളിലേക്കും ചേക്കേറുന്നവരാരും സ്വന്തം കുഞ്ഞുങ്ങളെ നാട്ടിന്റെ നന്മകളിലേക്ക് തിരികെ കൊണ്ടുവരാറില്ലെന്നും, അതിന്റെ ഭംഗിയെ മറന്ന് മറ്റിടങ്ങൾ അന്വേഷിക്കാറാണ് പതിവെന്നും ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്..
മുൻ കാലങ്ങളിൽ വന്നിട്ടുള്ള കുട്ടികളുടെ ചിത്രങ്ങളിൽ നിന്നും വേറിട്ട കാഴ്ചയും പ്രമേയത്തിൻ്റെ വ്യത്യസ്തതയും മഷിപ്പച്ചയും കല്ലുപെൻസിലിനെ വേറിട്ട സിനിമ ആക്കുന്നു.
മികച്ച സുന്ദേശമുള്ള ചിത്രമെന്ന നിലയിലാണ് അവാർഡ് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള ജെ സി ഡാനിയൽ അവാർഡ് കെ.ശ്രീനിവാസനും, മലയാള പുരസ്ക്കാര സമിതിയുടെ മികച്ച നവാഗത ഗാന രചിതാവിൻ്റെ അവാർഡ് ഹ്യുമൺസിദ്ധിഖിനും ലഭിച്ചിരുന്നു.
പത്രപ്രവർത്തകനായ ഉണ്ണികൃഷ്ണൻ തേവള്ളിയുടെതാണ് രചന. ആരതിക്രിയേഷൻസിൻ്റ ബാനറിൽ ജീ കനകമ്മയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതു്.
ഛായാഗ്രഹണം രഞ്ജിത് ശിവ, എഡിറ്റിംഗ് കെ.ശ്രീനിവാസ്, സംഗീതം സതിഷ് രാമചന്ദ്രൻ, ശബ്ദമിശ്രണം ആനന്ദബാബു, ആസോസിയേറ്റഡയറക്ടർ മധു പി നായർ, ചലച്ചിത്ര സീരിയൽ നടനായ നിതിൻ ജേക് ജോസഫും കുമാരി ലക്ഷ്മിനന്ദശേഖറും മാത്രമാണ് സിനിമയുമായി മുൻ ബന്ധമുള്ളവർ.
മറ്റു് നടി നടന്മാർ, കുട്ടികൾ ഉൾപ്പെടെ ഏറെയും മൂവി ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി എത്തപ്പെട്ടവർ.