ഭാരത് ഭവൻ മണ്ണരങ്ങ് ഗ്രാമച്ചന്തയുടെ ഓണ സ്നേഹകൂട്ടായ്മ 29 മുതല്‍ അഞ്ച് ദിനങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ

New Update
onam market

തിരുവനന്തപുരം: ഇടനിലക്കാരില്ലാതെ ജൈവ ഉത്പന്നങ്ങളും കലാ സായാഹ്നങ്ങളും ആസ്വദിക്കുവാൻ ഭാരത് ഭവൻ ആവിഷ്കരിച്ച മണ്ണരങ് ഗ്രാമച്ചന്തയും -സംഗീത സാന്ത്വനത്തിന്റേയും, ജൈവ കാർഷിക പഠനക്‌ളാസിന്റെയും മൂന്നാം കൂട്ടായ്‌മ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും.  

Advertisment

ഓണത്തോടനുബന്ധിച്ച് അഞ്ചു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഗ്രാമച്ചന്ത രാവിലെ 10 മണിമുതൽ  വൈകുന്നേരം 7 മണിവരെ പ്രവർത്തിക്കും.

ഗ്രാമചന്തയിൽ വിവിധ കാർഷിക മേഖലകളിൽ നിന്നും എത്തിക്കുന്ന ജൈവ പച്ചക്കറി വിഭവങ്ങളും, വീടുകളിൽ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളും, മില്ലെറ്റ്സിന്റെ  വൈവിധ്യമാർന്ന അമ്മയൂട്ട് ഭക്ഷ്യ വിഭവങ്ങളും പലതരം പൂക്കളാൽ തയ്യാറാക്കിയ ചായ, വിവിധയിനം നാടൻ തേനുകൾ, പായസങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പ്രകൃതിയുമായി ഇണങ്ങിയ വിഭവങ്ങളും പൊതു ജനങ്ങൾക്ക്‌ ഉത്പാദകരിൽ നിന്ന് നേരിട്ട് മിതമായ നിരക്കിൽ ലഭിക്കും. 

ജീവിത ശൈലീ രോഗങ്ങളിൽ അകപ്പെടുന്ന മലയാളിയുടെ മനസ്സിനും ശരീരത്തിനും ഉണർവ്വേകനായി ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന വിദദ്ധരുടെ ക്‌ളാസ്സുകളും ഇതിനോട് അനുബന്ധിച്ചുണ്ടാകും. 

കൂടാതെ സെപ്റ്റംബർ ഒന്നിന് എവർ ഗ്രീൻ മ്യൂസിക്‌സിന്റെ കലാസംഘം ഒരുക്കുന്ന മലയാള ഗാനങ്ങളും സെപ്റ്റംബർ രണ്ടിന് പ്രേം നാസീർ സുഹൃത് സമിതി ഒരുക്കുന്ന മലയാള ചലച്ചിത്ര ഗ്രാമീണ ഗാനങ്ങളുടെ അവതരണവും സായാഹ്നങ്ങളിൽ അരങ്ങേറും.

Advertisment