New Update
/sathyam/media/media_files/EEtrXT4TFwIOIGWfRwcF.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ മർദിച്ച സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷ ജീവനക്കാരൻ ജുറൈജിനെതിരെയാണ് നടപടി.
Advertisment
മണ്ണാമൂല സ്വദേശി ശ്രീകുമാറിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽ വച്ച് ശ്രീകുമാറിന് മർദ്ദനമേൽക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മേയ് 16നാണ് അപസ്മാര രോഗിയായ ശ്രീകുമാറിന് മർദനമേറ്റത്. ഇദ്ദേഹം പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് മെഡിക്കൽ കോളേജിൽ എത്തിയത്.