Advertisment

ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രാവിലെയോടെയായിരുന്നു സംഭവം. പേരൂർക്കടയിൽ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്നു ജോർജ്.

New Update
van fired.jpg

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന ഒമിനി വാൻ കത്തിനശിച്ചു. ജോർജ് വർഗ്ഗീസ് എന്നയാളുടെ സിഎൻജിവാനാണ് കത്തിനശിച്ചത്. അപകടത്തിൽ നിന്നും ജോർജ് വർഗ്ഗീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Advertisment

രാവിലെയോടെയായിരുന്നു സംഭവം. പേരൂർക്കടയിൽ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്നു ജോർജ്. ഇതിനിടെ വാനിൽ നിന്നും തീ ഉയരുകയായിരുന്നു. ഇത് കണ്ടയുടൻ അദ്ദേഹം പുറത്തേക്ക് ചാടി. നിയന്ത്രണം വിട്ട വാൻ റോഡിന്റെ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ഇത് കണ്ടയുടൻ നാട്ടുകാർ ഓടിയെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ ഫയർഫോഴ്‌സും എത്തി. സംഭവ സമയം റോഡിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം വാൻ പൂർണമായും കത്തിനശിച്ചു.

thiruvananthapuam
Advertisment