Advertisment

കൊല്ലത്ത് വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ഇരവിപുരത്തിന് സമീപമാണ് കല്ലേറുണ്ടായത്

New Update
vandebharat

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ചില്ലിൽ വിള്ളൽ ഉണ്ടായി. 20631  തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

Advertisment

വൈകുന്നേരം 4:05 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 4:50 ഓടെ കൊല്ലത്തു എത്തുന്ന ട്രെയിൻ ഇരവിപുരം പിന്നിടുമ്പോഴാണ് കല്ലേറുണ്ടായത്. കൊല്ലത്തെത്തിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

യാത്ര തുടരുന്നതിനു തടസങ്ങളില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ മംഗലാപുരത്തേക്ക് യാത്ര തുടർന്നു. സംഭവത്തിൽ റെയിൽവേ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെയും വിവിധയിടങ്ങളിൽ വന്ദേഭാരത്തിനു നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആദ്യം കല്ലേറുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ അറസ്റ്റിൽ ആയിരുന്നു. കണ്ണൂരിൽ വെച്ചും വന്ദേ ഭാരത് എക്സ്പ്രസിന് കല്ലേറുണ്ടായി. 

Advertisment