New Update
/sathyam/media/media_files/2025/02/25/X3IauzLTI8X5PgrWGcKl.jpg)
വർക്കല:ശിവഗിരി ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി എൻഎസ്‌എസ് ശിവഗിരി യൂണിറ്റ് സ്‌കൂളിലെ 2 വിദ്യാർഥികൾക്ക് സുമനസ്സുകളുടെ സഹായത്തോടെ വീടുകൾ നിർമിച്ചു നൽകി.
മന്ത്രി വി ശിവൻകുട്ടി സ്‌നേഹ ഭവനങ്ങളുടെ താക്കോൽ കൈമാറി. ചടങ്ങിൽ പുസ്‌തകത്തണൽ, പ്രഭ പദ്ധതി സമർപ്പണം വി ജോയി എംഎൽഎ നിർവഹിച്ചു.
ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു.