New Update
/sathyam/media/media_files/jxmmU8KmGns1hSGgExKM.jpg)
വര്‍ക്കല: വർക്കലയിൽ കടലിലിറങ്ങിയ വിദ്യാർത്ഥി തിരയില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട് അരിയന്നൂര്‍ സ്വദേശികളായ രവിചന്ദ്രന്റെയും റാണിയുടെയും മകനായ സതീഷ് കുമാര്‍( 19) ആണ് മരിച്ചത്. എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു.
Advertisment
സതീഷ് ഉൾപ്പെട്ട പത്തംഗ സംഘം ബുധനാഴ്ചയാണ് വർക്കലയിലെത്തിയത്. തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടമുണ്ടായത്. കടലില്‍ ഇറങ്ങരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ കടലിലിറങ്ങി. പിന്നാലെ സതീഷ് തിരയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.