ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/wJH8pU5R0ZwaGmcLdyfY.jpg)
തിരുവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Advertisment
"കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പരിതാപകരമായ ഒരു വർഷം കടന്നുപോയിരിക്കുകയാണ്. അടുത്ത വർഷത്തെ വാർഷിക കടത്തിൽ നിന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇപ്പോൾ കടമെടുത്തിരിക്കുന്നത്.
അതായത് അത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. മുഖ്യമന്ത്രീ, നിങ്ങൾ എന്തൊരു പരാജയമാണ്. അങ്ങേക്ക് നേരായി ഭരിക്കാൻ പോലുമറിയില്ല," സതീശൻ പറഞ്ഞു.