Advertisment

പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നു കൊണ്ടിരിക്കുന്നത്; മുഖ്യമന്ത്രി ഇന്ന് പരസ്യപ്രചാരണത്തിനല്ല മറിച്ച് കള്ള പ്രചാരണത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

New Update
vd satheesan2

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് പരസ്യപ്രചാരണത്തിനല്ല മറിച്ച് കള്ള പ്രചാരണത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ചിഹ്നം നഷ്ടപ്പെടാതിരിക്കാനല്ല കോണ്‍ഗ്രസിന്റെ മത്സരം. ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന് പണമില്ല. പക്ഷേ ജനങ്ങള്‍ ഒപ്പമുണ്ട്. പണം കൊണ്ട് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഇടതുപക്ഷം വ്യാപക ക്രമക്കേട് നടത്തുന്നു. ഇരട്ട വോട്ടില്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍ കേന്ദ്രത്തിന്റെ ഫാസിസ്റ്റ് സമീപനത്തിന് ഉദാഹരണമാണ്.

റഷ്യയില്‍ പ്രതിപക്ഷ നേതാവിനെ ജയിലിലടച്ച് വിഷം നല്‍കി കൊന്ന പുടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇവിടുത്തെ പ്രതികാര നടപടികളെന്നും സതീശന്‍ പറഞ്ഞു.

Advertisment