Advertisment

ഏത് കേസാണെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമം നടത്തുന്ന ഒരാളേയും സംരക്ഷിക്കില്ല, മുഖംനോക്കാതെ നടപടിയെടുക്കും; ഇതില്‍ സര്‍ക്കാരിന് ഒരുനിലപാടേയുള്ളൂവെന്ന് മന്ത്രി വീണാ ജോര്‍ജ്

ബ്രിജ് ഭൂഷണ്‍ കേസിലേതുപോലെയുള്ള നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ കെ.സി.എ. കോച്ചിന്റെ പീഡനക്കേസില്‍ എടുത്തത്. കോച്ചിനെ അറസ്റ്റുചെയ്തു, അയാള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

New Update
vveens Untitledra

തിരുവനന്തപുരം: ഏത് കേസാണെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമം നടത്തുന്ന ഒരാളേയും സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. മുഖംനോക്കാതെ നടപടിയെടുക്കും.

Advertisment

ഇതില്‍ സര്‍ക്കാരിന് ഒരുനിലപാടേയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാന്‍ അനുമതി തേടിയുള്ള കെ.കെ. രമ എം.എല്‍.എയുടെ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അരൂരില്‍ ദളിത് യുവതിക്കുനേരെയുണ്ടായ അക്രമത്തില്‍ കേസ് എടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക സി.പി.എം. നേതാക്കളായ പ്രതികളെ അനുകൂലിക്കുന്നില്ല, നടപടി എടുക്കണം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. 

കുസാറ്റിലെ കലോത്സവത്തിനിടെ ഗ്രീന്‍ റൂമില്‍ സിന്‍ഡിക്കേറ്റ് അംഗം യുവതിയോട് അതിക്രമം കാണിച്ച സംഭവത്തില്‍ ഇന്റേണല്‍ കംപ്ലൈയ്ന്റ്സ് കമ്മിറ്റിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

ബ്രിജ് ഭൂഷണ്‍ കേസിലേതുപോലെയുള്ള നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ കെ.സി.എ. കോച്ചിന്റെ പീഡനക്കേസില്‍ എടുത്തത്. കോച്ചിനെ അറസ്റ്റുചെയ്തു, അയാള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കാലടിയിലെ സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. ഇയാള്‍ മുന്‍പും ഇത് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു. 

 

Advertisment