തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപിക്ക് ഭരണമുള്ള ഏക പഞ്ചായത്തായ കരാവാരത്ത് രണ്ടു പേര്‍ പാര്‍ട്ടി വിട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എം. എന്നിവരാണ് രാജിവെച്ചത്.
സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. ഇരുവരും പാര്‍ട്ടി വിട്ടാലും ബിജെപിക്ക് ഭരണം നഷ്ടമാകില്ലെന്നാണ് സൂചന.