/sathyam/media/media_files/IQyKI4OXfSA0SfO8vxU6.png)
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബസിന്റെ മുന്‍ചക്രത്തിനടിയില്‍പെട്ട് സ്ത്രീയുടെ വലതു കൈക്ക് ഗുരുതര പരിക്ക്. തെരുവ് കോട്ടത്തുകോണം വീട്ടില്‍ സ്റ്റെല്ല (55) എന്ന് സ്ത്രീക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കവെ, മുന്‍പോട്ടെടുത്ത അതേ ബസിടിച്ച് ടയറിനടിയില്‍പെട്ടാണ് അപകടമുണ്ടായത്.
മുഖത്തിന്റെ ഇടതുവശം തറയില്‍ ഉരഞ്ഞും ഗുരുതര പരിക്കേറ്റു. ബാലരാമപുരം ആര്‍.സി. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
അടിമലത്തുറയിലുളള സഹോദരിയുടെ മകനെ കണ്ടശേഷം തിരികെ പൂവാര്‍ - വിഴിഞ്ഞം ബസില്‍ കയറിയ ഇവര്‍ മുക്കോലയില്‍ ഇറങ്ങിയിരുന്നു.
തുടര്‍ന്ന് ബാലരാമപുരത്തേക്കുളള ബസ്റ്റോപ്പില്‍ എത്തുന്നതിനായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് മുന്നോട്ടെടുത്ത ബസിടിച്ച് മുന്‍ചക്രത്തിനടിയില്‍ പെട്ടത്.
സ്റ്റെല്ലയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.