തിരുവനന്തപുരത്ത് കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു

കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള ആണ് മരിച്ചത്

New Update
shyamala vijaya nivas

തിരുവനന്തപുരം: കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള (74) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം.

Advertisment

കൂവള ഇല പറിക്കുന്നതിനിടയില്‍ അറിയാതെ കടന്നല്‍ കൂടില്‍ ചവിട്ടിയപ്പോഴാണ് ഇവ കൂട്ടത്തോടെ ആക്രമിച്ചത്. തുടര്‍ന്ന് പൂങ്കൂളത്തുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി.

പിന്നീട് ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.

Advertisment