വിമൺ ജസ്റ്റിസ് മൂവ്മെന്റ്: ജില്ല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താജുന്നിയെയും, ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് റാഹിലയെയും തിരഞ്ഞെടുത്തു

സ്‌റ്റ്യാച്ചുവിലെ ട്രിവാൻഡ്രം കൾച്ചറൽ സെൻറ്ററിൽ നടന്ന വിമൺ ജസ്റ്റിസ് മൂവ്മെന്റ് പ്രതിനിധി സമ്മേളനത്തിലാണ് പ്രധാന അം​ഗങ്ങളെ തെരഞ്ഞെടുത്തത്

New Update
jilla-sammel

തിരുവനന്തപുരം: സ്‌റ്റ്യാച്ചുവിലെ ട്രിവാൻഡ്രം കൾച്ചറൽ സെൻറ്ററിൽ നടന്ന വിമൺ ജസ്റ്റിസ് മൂവ്മെന്റ് പ്രതിനിധി സമ്മേളനത്തിൽ നിന്നും തിരുവനന്തപുരം ജില്ല പ്രസിഡന്റായി താജുന്നിസയെയും ജനറൽ സെക്രട്ടറിയായി റാഹിലയെയും തിരഞ്ഞെടുത്തു. 

Advertisment

ഷാഹിദ ഹാറൂൻ, ഫാത്തിമ നവാസ്, ആരിഫ ബീവി, ഷാമില ബഷീർ, ദിനൂജ, ഹസീന ബഷീർ, അസ്മ, നൂർജഹാൻ, ഷക്കീല ബീവി, റീന മഹദ്, ജുബൈരിയ, ഷാർമി, ഐഷ നാദിർഷ എന്നിവരാണ് മറ്റ് കമ്മിറ്റി അം​ഗങ്ങൾ.

സംസ്ഥാന വൈസ് പ്രസിഡൻ്റ് അസൂറ ബീവി, കമ്മിറ്റി അംഗം സനീറ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എൻ. എം അൻസാരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആരിഫ ബീവി സ്വാഗതവും റാഹില നന്ദിയും പറഞ്ഞു.

thiruvananthapuram
Advertisment