തൃശൂർ: റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. തൃശൂർ അരിമ്പൂർ എറവിലുണ്ടായ അപകടത്തില്‍ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിൻ ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
എറവ് - കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങിലാണ് ബൈക്കിടിച്ചത്. സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ.