പട്ടിക ജാതിയിലുള്ളവര്‍ക്ക് മന്ത്രിസഭ പ്രാതിനിധ്യം നല്‍കാതെ സിപിഎം വഞ്ചിച്ചു: എ.കെ. ശശി

പട്ടിക ജാതിയിലുള്ളവര്‍ക്ക് മന്ത്രിസഭ പ്രാതിനിധ്യം നല്‍കാതെ സിപിഎം വഞ്ചിച്ചു: എ.കെ. ശശി

author-image
സാബിര്‍ എം.ഐ
New Update
ak sasi

തൃശൂര്‍: കേരളത്തിലെ സിപിഎമ്മിന്റെ അടിസ്ഥാന ശക്തിയായിരുന്ന പട്ടികജാതിയിൽ നിന്നും  ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ കേരളത്തിലെ 35 ലക്ഷം ജനങ്ങളെ വംശീയമായി അപമാനിച്ചിരിക്കുകയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ കെ ശശി ആരോപിച്ചു.

Advertisment

മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഉണ്ടാകേണ്ടത് ആ വിഭാഗങ്ങളുടെ ഭരണഘടന അവകാശമാണ്. അതിനെ വർഗീയതയായി വഴിതിരിച്ചു വിടുന്ന  ഗോവിന്ദൻ മാസ്റ്റർ വീണ്ടും ഈ ജനവിഭാഗത്തെ പരിഹസിക്കുകയാണ്. ഇതിന് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ അവിടുത്തെ ജനങ്ങൾ മറുപടി നൽകുമെന്ന് എ.കെ.ശശി പറഞ്ഞു.

Advertisment