New Update
/sathyam/media/media_files/wKJic0MciFtA1AJx6rJM.jpg)
തൃശൂർ: വടക്കാഞ്ചേരിയിൽ മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശി 25 വയസുള്ള അനാറുൾ ഇസ്ലാം ആണ് പിടിയിലായത്. 250 മില്ലിഗ്രാമിൽ അധികം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
Advertisment
വടക്കാഞ്ചേരി വാഴാനി റോഡിൽ റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. എക്സൈസ് ഇൻ്റെലിജൻസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.പി ഷിഹാബിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി പി പ്രഭാകരൻ, പി പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ചെറുതുരുത്തി കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തെ രണ്ടു ദിവസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു.