/sathyam/media/media_files/2026/01/06/siva-temple-2026-01-06-15-16-29.jpg)
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ക്ഷേത്രവും ലയങ്ങളും തകര്‍ത്തു.
അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊട്ടടുത്തുള്ള തൊഴിലാളി ലയങ്ങള്‍ക്ക് നേരെയുമാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.
കാട്ടാന ശല്യം താങ്ങാനാവാതെ ഈ മേഖലയില്‍ നിന്ന് ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്.
ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ആനപ്പേടി മൂലം രാത്രികാലങ്ങളില്‍ ഇവിടെ നിന്നും മാറി വെറ്റിലപ്പാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്.
രാത്രികാലങ്ങളില്‍ ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും ഏതു നിമിഷവും ആനകള്‍ മുന്നില്‍ വരാമെന്നും പ്രദേശവാസികള്‍ പറയുന്നു.
സ്ഥിരമായ ഒരു ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്തണമെന്നും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us