ചാലക്കുടിയിൽ ശക്തമായ കാറ്റ്. തെങ്ങ് ഒടിഞ്ഞുവീണ് സൈക്കിളിൽ കളിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു

റോഡരികിൽ സൈക്കിളിൽ കളിക്കുമ്പോൾ, സമീപത്തെ പറമ്പിൽ നിന്ന ഒരു തെങ്ങ് ശക്തമായ കാറ്റിൽ കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു

New Update
wind and rain

തൃശൂർ: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു.

 ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് സൈക്കിളിൽ കളിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.

Advertisment

 നവംബർ 23 ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. അന്ന ജോൺസൺ (11), ഐറിൻ ബിജു (16) എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരും അയൽവാസികളാണ്. റോഡരികിൽ സൈക്കിളിൽ കളിക്കുമ്പോൾ, സമീപത്തെ പറമ്പിൽ നിന്ന ഒരു തെങ്ങ് ശക്തമായ കാറ്റിൽ കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികളും മറ്റുള്ളവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Advertisment