ചേലക്കര പഞ്ചായത്തിലെ എൽഡിഎഫ് ഭരണത്തിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് പദയാത്ര

New Update
aec37e82-68de-4543-b8c0-59ec78c60744

തൃശൂർ: ചേലക്കര പഞ്ചായത്തിൻ്റെ പാഴായ പത്ത് വർഷങ്ങളേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ലൈഫ് ഭവന പദ്ധതിയിൽവീട് കൊടുക്കാം എന്ന് പറഞ്ഞ് വഞ്ചിച്ചതിനെതിരെ, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ,

Advertisment

വന്യമൃഗ ശല്യങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാത്ത അലംഭാവത്തിനെതിരെ, അങ്ങിനെ എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിന്റെ നിരവധിയായ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതക്കുമെതിരെ, അഴിമതികൾക്കും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തുന്നു. 

ശനിയാഴ്ച രാവിലെ 8 30ന് കാളിയാറോഡ് നിന്ന് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് നാട്ടിൻ ചിറയിൽ അവസാനിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടം മറ്റന്നാൾ 2/11/25 ഞായറാഴ്ച  8 30ന് ചേലക്കര സെൻററിൽ നിന്ന് ആരംഭിച്ച തോന്നൂർക്കര - തോട്ടേക്കോട് മേഖലകളിൽ കൂടെ സഞ്ചരിച്ച് അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് വെങ്ങാനല്ലൂർ സെൻററിൽ സമാപിക്കുന്നു. 

കാളിയാറോഡ് പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര  ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ. വേണുഗോപാല മേനോൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാട്ടിയൻ ചിറയിൽ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.എം. അനീഷ് ഉദ്ഘാടനം നിർവഹിക്കും. 

രണ്ടാം ദിനം ചേലക്കരയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡിസിസി ജന.സെക്രട്ടറി ടിഎ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ജാഥ ക്യാപ്റ്റൻ ടി. ഗോപാല കൃഷ്ണൻ ( ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്), വൈസ് ക്യാപ്റ്റൻ: വിനോദ് പന്തലാടി(മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്).

Advertisment