ചേ​ല​ക്ക​ര​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നി​ടെ ജ​ന​പ്ര​തി​നി​ധി കു​ഴ​ഞ്ഞു വീ​ണു

ബി​പി കു​റ​ഞ്ഞ​താ​ണ് കു​ഴ​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

New Update
JANA

 
തൃ​ശൂ​ർ: ചേ​ല​ക്ക​ര​യി​ൽ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നി​ടെ വാ​ർ​ഡ് മെ​മ്പ​ർ കു​ഴ​ഞ്ഞു​വീ​ണു.

Advertisment

24-ാം വാ​ർ​ഡ് മെ​മ്പ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​രി​ത പ്ര​ഭാ​ക​ര​നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​യ​തി​നു ശേ​ഷം ഒ​പ്പു വ​യ്ക്കു​ന്ന​തി​നി​ടെ സ​രി​ത പ്ര​ഭാ​ക​ര​ൻ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​കാ​ര്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ബി​പി കു​റ​ഞ്ഞ​താ​ണ് കു​ഴ​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Advertisment