ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ചേ​ല​ക്ക​ര എ​സ്എം​ടി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (13), മു​ഹ​മ്മ​ദ് ബ​ഷീ​ഷ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

New Update
accident

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

Advertisment

ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ ചി​ക്ക​പ്പ​ൻ​പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ചേ​ല​ക്ക​ര എ​സ്എം​ടി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (13), മു​ഹ​മ്മ​ദ് ബ​ഷീ​ഷ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി - ഹാ​ജി​റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

സ്കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കാ​യി പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ബ​സ് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ല​ക്ക​ര​യി​ൽ നി​ന്ന് എ​ള​നാ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടെം​പോ ട്രാ​വ​ല​ർ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​രു​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ചേ​ല​ക്ക​ര പോ​ലീ​സ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്രാ​വ​ല​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Advertisment