Advertisment

തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കട്ടിലില്‍

ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വൈകുന്നേരം വീടിന്റെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

New Update
1do not cross

തൃശൂര്‍: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  തളിക്കുളം ഹാഷ്മി നഗറില്‍ നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ വൈകുന്നേരം വീടിന്റെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി.

Advertisment