തൃശൂർ: ചാലക്കുടിയിൽ 60 കാരനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി ഐവിഷന്‍ ആശുപത്രിക്ക് സമീപം കുറ്റിലപ്പടി സ്വപ്ന ഭവനത്തില്‍ ബാബു ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മക്കള്‍ വിദേശത്തായ ഇദ്ദേഹം ഭാര്യ മരിച്ച ശേഷം വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഏതാനും ദിവസമായി ഇദ്ദേഹത്തെ പുറത്തു കണ്ടിരുന്നില്ല. വീട്ടില്‍ നിന്നു ദുര്‍ഗന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് ചാലക്കുടി പൊലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ദരും, രാസപരിശോധന വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ അവസാനമായി പുറത്ത് കണ്ടത്തെന്ന് സമീപ വാസികള്‍ പറഞ്ഞു.