കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/vlA6lF4yDdOgzgr1uv3f.jpg)
അങ്കമാലി: അഖിലേന്ത്യാ തലത്തിൽ നടന്ന നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷാഫലം പുറത്തുവന്നപ്പോൾ
ഒന്നാം റാങ്കിന്റെ തിളക്കം അങ്കമാലി കൊരട്ടിയിലും. റാങ്ക് കരസ്ഥമാക്കിയ നാല് മിടുക്കന്മാരിൽ
ഒരാളായ ദേവദർശൻ ആർ. നായരാണ് നാടിന്റെ അഭിമാനമായത്.
Advertisment
/sathyam/media/media_files/m1W3dcfvhUymmXg4qSiu.jpg)
ഫോട്ടോ: ദേവദർശൻ ആർ. നായർ
720 മാർക്കിൽ 720-ഉം നേടിയാണ് ദേവദർശൻ റാങ്കിലേയ്ക്കെത്തിയത്. ആദ്യശ്രമത്തിൽ തന്നെ നേട്ടം കൊയ്യാൻ ഈ മിടുക്കനു കഴിഞ്ഞു.
/sathyam/media/media_files/F7ZXe9nJBY9HXTbE4Itr.jpg)
ഫോട്ടോ: അഖിലേന്ത്യാ തലത്തിലുള്ള നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായരെ കൊരട്ടി പഞ്ചായത്തംഗങ്ങൾ അനുമോദിച്ചപ്പോൾ
പാലാ ചാവറ സ്‌കൂളിലായിരുന്നു പ്ലസ്‌ടു പഠനം. നീറ്റ് പരിശീലനം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലും.
കൊരട്ടി ഖന്ന നഗർ ജ്യോതിനിവാസിൽ ഡോ. രാജേഷിന്റെയും ഡോ. ദീപ കൃഷ്ണന്റെയും മകനാണ്.
സഹോദരി സംഘമിത്ര തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാന വർഷ മെഡിക്കൽ
ബിരുദ വിദ്യാർത്ഥിനിയാണ്.
കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജുവും പഞ്ചായത്ത് അംഗങ്ങളും റാങ്ക് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us